വോട്ടിങ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ട്;ആരോപണവുമായി കോണ്‍ഗ്രസ്ഗുജറാത്ത്: ഗുജറാത്തിലെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ സഹിതമാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. പോര്‍ബന്തറിലെ ഇവിഎം മെഷീനുകളിലാണ് ഇത്തരമൊരു കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൂടിയായ അര്‍ജുന്‍ മൊദാവാഡിയയാണ് ആരോപണം ഉന്നയിച്ചത്. പോര്‍ബന്തറിലെ ഇവിഎമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഇടപെടണമെന്നും അര്‍ജുന്‍ മൊദാവാ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top