വോട്ടര്‍ പട്ടികയില്‍ നാളെവരെ പേരു ചേര്‍ക്കാം

തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പ്പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും നാലിന് വൈകീട്ട് 5 വരെ അവസരമുണ്ടായിരിക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒരോ നഗരസഭാ വാര്‍ഡുകളിലുമാണ് വോട്ടര്‍പ്പട്ടിക പുതുക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി (ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി) സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് (ഫോറം 4) ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് (ഫോറം 6) സ്ഥാനമാറ്റത്തിന് ഫോറം 7ഉമാണ് ഉപയോഗിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിന് (ഫോറം 5,8) നേരിട്ട് അപേക്ഷി—ക്കണം.
വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള യോഗ്യതാ തിയ്യതിയായ 2018 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. അവകാശവാദങ്ങളിന്‍മേല്‍ തീര്‍പ്പുകല്‍പ്പിച്ച് 13ന് അന്തിമ പട്ടികയുടെ സപ്ലിമെന്ററിയായി മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top