വോട്ടര്‍മാര്‍ക്ക് കോഴ: ടിആര്‍എസ് മുന്‍ എംഎല്‍എക്ക് എതിരേ കേസ്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കും പാര്‍ട്ടിക്കും വോട്ട് ചെയ്യുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത പിരിച്ചുവിട്ട നിയമസഭയിലെ ടിആര്‍എസ് എംഎല്‍എ ഇ രവിന്ദര്‍ റെഡ്ഡിക്കെതിരേ പോലിസ് കേസെടുത്തു. യെല്ലാര്‍ റെഡ്ഡി നിയോജകമണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ഥിയാണ് രവീന്ദര്‍ റെഡ്ഡി. ഇയാള്‍ക്കെതിരേ ഒരു കോണ്‍ഗ്രസ് നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് പോലിസ് കേസെടുത്തത്.
തനിക്ക് വോട്ട് ചെയ്യാന്‍ പ്രമേയം പാസാക്കുന്നുവെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് വനിതാ സ്വയംസഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്ക് റെഡ്ഡി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തായിരുന്നു. അഞ്ചു ലക്ഷം രൂപ വളരെ കുറഞ്ഞുപോയി എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിലുണ്ട്. സപ്തംബര്‍ 26ന് മര്‍ക്കല്‍ ഗ്രാമത്തില്‍ വനിതകളുമായി നടത്തിയ ആശയവിനിമയത്തിനിടെയായിരുന്നു റെഡ്ഡിയുടെ വാഗ്ദാനം.

RELATED STORIES

Share it
Top