വോട്ടര്‍പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് താലൂക്കിന് കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എല്ലാ ബൂത്തുകളിലും ബിഎല്‍ഒമാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും ബൂത്ത് പുനക്രമീകരണം നടത്തി അപാകതകള്‍ ബൂത്തുതലത്തില്‍ പരിഹരിക്കുന്നതിനും നടപടിയുണ്ടാവണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മരണപ്പെട്ടതും സ്ഥലം മാറിപ്പോയതുമായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രേംലാല്‍ എ എം, ഹെഡ് ക്വാര്‍ട്ടേഴ്—സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലരാജന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top