വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് ലിസ്റ്റില്‍ വ്യാപക പിഴവുകള്‍



കൊല്ലം: രണ്ടാം വര്‍ഷ വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് ലിസ്റ്റില്‍ വ്യാപക പിഴവുകളെന്ന് പരാതി. ഡിഗ്രി അഡ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടും മാര്‍ക്ക് ലിസ്റ്റ് നല്‍കിയിട്ടില്ലായെന്ന പരാതി നിലനില്‍ക്കെയാണ് വൈകി വിതരണം ചെയ്ത മാര്‍ക്ക് ലിസ്റ്റില്‍ വലിയ പിഴവുകള്‍ വന്നിരിക്കുന്നത്. മാര്‍ക്കും ഗ്രേഡും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. അക്കത്തിലും അക്ഷരത്തിലും എഴുതിയതിലും വലിയ അപാകതകള്‍ മാര്‍ക്ക് ലിസ്റ്റില്‍ വന്നിട്ടുണ്ട്. വിതരണം ചെയ്യുന്നതിനായി സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്ന മാര്‍ക്ക് ലിസ്റ്റ് മടക്കി വാങ്ങി പുതിയ തെറ്റില്ലാത്ത മാര്‍ക്ക് ലിസ്റ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ കപിഎസ്ടിഎ ഹയര്‍ സെക്കന്‍ഡറി സെല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പരവൂര്‍ സജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി എസ് സലിം, ഖജാഞ്ചി അബ്ദുള്‍ സമദ്, സംസ്ഥാന സെക്രട്ടറി പി ഒ പാപ്പച്ചന്‍, ആര്‍ ബിജു, വി എന്‍ പ്രേംനാഥ്, വൈ നാസര്‍, വിനോദ് പിച്ചിനാട്, പി എ സജിമോന്‍ സംസാരിച്ചു.

RELATED STORIES

Share it
Top