വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ

തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 2018ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയറി വിഷയങ്ങള്‍ മാര്‍ച്ച് ഏഴിനും വൊക്കേഷനല്‍ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷനല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഈ മാസം 21 വരെയും 20 രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും ‘02020110293ഢഒടഋ എലല’െ എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം ംംം. ്‌വലെഃമാശിമശേീിസലൃമഹമ.ഴീ്.ശില്‍ ലഭ്യമാണ്.

RELATED STORIES

Share it
Top