വൈസ് പ്രിന്‍സിപ്പാളിന്റെ ക്രൂര മര്‍ദ്ദനം;വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായിലഖനൗ: വൈസ് പ്രിന്‍സിപ്പാളിന്റെ ക്രൂര മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. അലഹബാദ് സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥി സെര്‍വന്‍ ടെറന്‍സിനാണ് മര്‍ദ്ദനമേറ്റത്. അസംബ്ലിയില്‍ ബാഗ് തൂക്കി നിന്നുവെന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പാള്‍ ലെസ്‌ലി കോട്ടിനോ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് ഒന്‍പതിനാണ് സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ ബാഗ് തൂക്കി നിന്ന വിദ്യാര്‍ഥിയെ വൈസ് പ്രിന്‍സിപ്പാള്‍ കൈയ്യിലുണ്ടായിരുന്ന ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇവരുടെ പരാതിയില്‍ ലഖ്‌നൗ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top