വൈസ് പ്രസിഡന്റിനെതിരേ യൂത്ത് കോണ്‍ഗ്രസ്സും

കാളികാവ്: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ ചോക്കാട് പഞ്ചാത്ത് വൈസ് പ്രസിഡന്റ് തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സ്വയം രാജിവച്ചില്ലെങ്കില്‍ യുവതിയുടെ പരാതിയിന്‍ മേല്‍ പോലിസ് എഫ്‌ഐആര്‍ ഇട്ട് കേസെടുത്ത് അന്വേഷണം നേരിടുന്ന വൈസ് പ്രസിഡന്റ് സി എം ഹമീദലിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു. ചോക്കാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി എം ഹമീദലിക്കെതിരേ കല്ലാമൂലയിലും പ്രതിഷേധമുയര്‍ന്നു.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കേസെടുക്കുകയും പോലിസ് അന്വേഷണം നേരിടുകയും ചെയ്യുന്ന സി എം ഹമീദലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കല്ലാമൂല യൂനിറ്റ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ഹമീദലിയുടെ വാര്‍ഡും വീടും ഉള്‍ക്കൊള്ളുന്ന കല്ലാമൂല അങ്ങാടിയിലാണു ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തിയത്. പി ഷഫീഖ്, കുന്നത്ത് ശമീമ്, ശമീറ്, രഞ്ജിത്ത് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top