വൈറ്റ് ഹൗസില്‍ വിളിച്ച യോഗം ഫലസ്തീന്‍ ബഹിഷ്‌കരിച്ചു

വാഷിങ്ടണ്‍: ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി യുഎസ്്് വിളിച്ചു ചേര്‍ത്ത യോഗം ഫലസ്തീന്‍ ബഹിഷ്‌കരിച്ചു. ജറുസലേം വിഷയത്തിലുള്ള ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത യോഗം ഫലസ്തീന്‍ പ്രതിനിധി ബഹിഷ്‌കരിച്ചത്്. ഇസ്രായേലും അറബ് ഗള്‍ഫ് രാജ്യങ്ങളും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജറുസലേമിനെ പ്രഖ്യാപിച്ചതിലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിലും പ്രതിഷേധിച്ചാണ് ഫലസ്തീന്റെ പിന്മാറ്റം.  കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഗസ്സ നേരിടുന്ന പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതിനാണ് യുഎസ് യോഗം വിളിച്ചതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു.  ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, യുഎഇ, ജപ്പാന്‍, സൈപ്രസ്, കാനഡ എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഹമാസ്് ഗസ ഭരിക്കാന്‍ യോഗ്യരല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗ്രീന്‍ബ്ലാട്ട് ആരോപിച്ചു.

RELATED STORIES

Share it
Top