കൊതുകിനെ പേടിച്ച് ടാറ്റ കാറിന്റെ പേര് മാറ്റിzicka-new

[related]

ന്യൂഡല്‍ഹി:  വാഹനലോകത്തെ വമ്പന്‍മാരായ ടാറ്റ കൊതുകിന് മുന്നില്‍ മുട്ടുകുത്തിയെന്നു പറയാം. കൊതുകുകള്‍ പരത്തുന്ന ഒരു രോഗത്തിന്റെ പേരില്‍ ടാറ്റ തങ്ങളുടെ പുതിയ കാറിന്റെ പേരു തന്നെ മാറ്റിയിരിക്കുകയാണ്. ലോകത്തെ ആശങ്കയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന മാരകമായ സിക്കാ വൈറസിനെ പേടിച്ച്  തങ്ങളുടെ പുതിയ ഹാച്ച്ബാക്ക് മോഡലായ സിക്കയുടെ പേരാണ് ടാറ്റ മാറ്റിയത്. സിക്കയുടെ പുതിയ പേര് തിയാഗോ എന്നാക്കിയതായി കമ്പനി അറിയിച്ചു.
അമേരിക്കന്‍ ഉപഭൂഖണ്ഡം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്ന സിക്കാ വൈറസ് ഏഷ്യയിലേക്കും വ്യാപിച്ചിരിക്കുകയാണ് .വൈറസിന്റെ പേര് തങ്ങളുടെ പുതിയ കാറിന് ഭീഷണിയാവുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ടാറ്റാ പേര് മാറ്റിയത്.
ഡല്‍ഹിയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ പുതിയ കാറിനെ പരിചയപ്പെടുത്തുമെന്നും ടാറ്റാ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെയായിരിക്കും തിയാഗോയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുക.  ചെറുകാര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാനാണ് തിയാഗോയുടെ വരവ്. ഏകദേശം 3.5 ലക്ഷം മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.  നാലുലക്ഷം മുതല്‍ വിലതുടങ്ങുന്ന മാരുതി സുസുക്കി , ഹുണ്ടായ് മോട്ടോര്‍ എന്നിവയോട് കിടപ്പിടിക്കാനാണ്  ടാറ്റ തിയാഗോയെ വിപണിയിലിറക്കുന്നത്.

RELATED STORIES

Share it
Top