വൈദ്യുതി സപ്ലൈ ഇടവിട്ടിടവിട്ട് ഓഫാക്കി

മാള: ചാലക്കുടി സബ്ബ് സ്‌റ്റേഷനില്‍ നിന്നും വിവിധ സബ്ബ് സ്‌റ്റേഷനുകളിലേക്കുള്ള വൈദ്യുതി സപ്ലൈ ഇടവിട്ടിടവിട്ട് ഓഫാക്കി. മാള സബ്ബ് സ്‌റ്റേഷനിലേക്കുള്ള 66 കെ വി ലൈനടക്കമാണ് ഓഫാക്കിയത്. ഷോളയാറില്‍ നിന്നുമുള്ള സപ്ലൈക്ക് ഇടിമിന്നലില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നിയന്ത്രണം ആവശ്യമായി വന്നത്.
ഷോളയാറില്‍ നിന്നുമുള്ള സപ്ലൈ ഇല്ലാതായതോടെ മാടക്കത്തറ ലൈനില്‍ ഓവര്‍ലോഡ് വന്ന് മൊത്തതില്‍ ഓഫായി പോകാതിരിക്കാനാണ് ഓരോ ഭാഗത്തേക്കുമുള്ള ലൈനുകള്‍ ഇടവിട്ട് ഓഫാക്കിയത്. മാള 66 കെ വി സബ്ബ് സ്‌റ്റേഷനിലേക്കുള്ള സപ്ലൈ വൈകീട്ട് 6.42 നാണ് ഓഫാക്കിയത്. 7.17 നും 7.18 നും സപ്ലൈ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ഏതാനും സെക്കന്റുകള്‍ മാത്രമാണ് നിലനിന്നത്.
ചാലക്കുടിയില്‍ നിന്നുമുള്ള ലൈനില്ലായിരുന്നെന്ന് മാള സബ്ബ് സ്‌റ്റേഷനില്‍ നിന്ന് പറഞ്ഞപ്പോള്‍ 7.17 മുതല്‍ മാള ലൈന്‍ ലൈവാണെന്നാണ് ചാലക്കുടി സബ്ബ് സ്‌റ്റേഷനില്‍ നിന്നുമുള്ള വിവരം. പിന്നീട് 7.23 ന് സപ്ലൈ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും മാള ടൗണിന്റെ പല ഭാഗങ്ങളിലടക്കം വൈദ്യുതി ഇല്ലായിരുന്നു. കൊടുങ്ങല്ലൂര്‍, ചാലക്കുടി തുടങ്ങിയ മാടക്കത്തറയില്‍ നിന്നുമുള്ള എല്ലാ ലൈനുകളേയും ഇടിമിന്നലിലൂടെയുണ്ടായ തകരാര്‍ ബാധിച്ചു.

RELATED STORIES

Share it
Top