വൈദ്യുതി മുടങ്ങിയത് പറയാന്‍ കെഎസ്ഇബി ഓഫിലേക്ക് വിളിച്ച വിദ്യാര്‍ഥിക്ക് ജീവനക്കാരന്റെ അസഭ്യവര്‍ഷംകൊച്ചി: വൈദ്യുതി മുടങ്ങിയതിന്റെ കാരണം തിരക്കാന്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച വിദ്യാര്‍ഥിക്ക് ജീവനക്കാരന്റെ അസഭ്യവര്‍ഷം. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ് വിദ്യാര്‍ഥിയെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കെഎസ്ഇബി അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കി.
പുല്ലുവഴി സ്വദേശി ബിജുവിന്റെ മകനാണ് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചത്. വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യണം. എന്നാല്‍, കഴിഞ്ഞദിവസം, തുടര്‍ച്ചയായി നാല് മണിക്കൂറോളം ബിജുവിന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് കാരണമന്വേഷിച്ചാണ് വിദ്യാര്‍ഥിയായ മകന്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചത്. തുടക്കത്തില്‍ മാന്യമായി സംസാരിച്ച ജീവനക്കാരന്‍ പിന്നീട് പരിധി ലംഘിക്കുകയായിരുന്നു.

RELATED STORIES

Share it
Top