വൈദ്യുതി ബോര്‍ഡ് ഓടിക്കുന്ന ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക്

തിരുവനന്തപുരം: അന്തരീക്ഷത്തെമലിനമാക്കുന്ന വാഹനങ്ങള്‍ക്ക് ബദലായി പരീക്ഷണാര്‍ത്ഥം വൈദ്യുതിബോര്‍ഡ് ഓടിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇനിവാടകയ്ക്ക്. റെന്റ്എ കാര്‍വ്യവസ്ഥയില്‍ ഓഗസ്‌റ്റോടെ പദ്ധതി തുടങ്ങും. കാള്‍ടാക്‌സി മാതൃകയിലാവും ഇവഓപ്പറേറ്റ് ചെയ്യുക. സംസ്ഥാനത്ത് നാല് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഇതിനായി സജ്ജമാക്കും. ഇതിന്റ ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഒരു മാസത്തിനകം ഇവയുടെ നിര്‍മാണംതുടങ്ങും. രണ്ട് കാറുകള്‍വീതം മൂന്നുജില്ലകളിലായി ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഭാവിയില്‍ ബോര്‍ഡിന്റെ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും ഇത്തരം വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും നീക്കമുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സെക്്ഷന്‍ ഓഫിസുകളിലും മറ്റും ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കണമെങ്കില്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനംഅവിടങ്ങളില്‍ ഒരുക്കേണ്ടിവരും.നിലവില്‍ മിക്ക ഓഫിസുകളിലും വാഹനങ്ങള്‍കരാറെടുക്കുകയാണ് ചെയ്യുന്നത്. ഇലക്ട്രിക് കാറുകളിലേക്ക് മാറിയാല്‍വലിയൊരു തുക ഇന്ധന വിലയില്‍ ലാഭിക്കാനാവും.നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈകാറിന് ഓടുമ്പോള്‍ ശബ്ദമോ, പുകയോ ഇല്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ വൈദ്യുതി ഭവനുകളില്‍ ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. 11.5 ലക്ഷം രൂപ നിരക്കില്‍ ആറു കാറുകള്‍ ഒരു മാസം മുമ്പ് കെഎസ്ഇബി വാങ്ങിയിരുന്നു. ഓട്ടോഗിയര്‍ സംവിധാനമായതിനാല്‍ നഗരത്തിലെ തിരക്കില്‍ എളുപ്പം ഓടിക്കാന്‍ കഴിയും. വ്യാപകമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാലേ ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വൈദ്യുതിഭവന്‍, ടെക്‌നോപാര്‍ക്ക്, എറണാകുളം ഇലക്ട്രിക് ഓഫിസറുടെ കാര്യാലയം, കോഴിക്കോട് വൈദ്യുതി ഭവന്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഒരു ചാര്‍ജിങ് സ്‌റ്റേഷന് 30.5 ലക്ഷം രൂപ ചെലവാകും. വാഹനം ഒന്നരമണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നഫാസ്റ്റ് ചാര്‍ജര്‍ ക്യുബി ക്കിളിന് കെഎസ്ഇബി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനം വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും. നിലവിലെ സംവിധാനത്തില്‍ ഏഴു മുതല്‍എട്ടു മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യാന്‍ സമയം വേണം. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ കാര്‍ ഓടിക്കാനാവും. അടുത്ത ഘട്ടത്തില്‍ അമ്പത് മീറ്റര്‍അകലത്തില്‍ സോളാറിന് പകരം വൈദ്യുതി ഊര്‍ജ്ജ ത്തില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പവര്‍ സ്‌റ്റേഷനുകള്‍നിര്‍മിക്കുന്നതിന് ബോര്‍ഡ് പദ്ധതി തയ്യാറാക്കുന്നുണ്ട്. പെട്രോള്‍പമ്പുകളോട് ചേര്‍ന്നഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ക്രമീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ചാര്‍ജിങ് സ്‌റ്റേഷനുകള്‍കൂടുതല്‍ വരുന്നതോടെ കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് കാറിലേക്ക്് മാറുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

RELATED STORIES

Share it
Top