വൈദ്യുതി പോസ്റ്റില്‍ പന്തം കൊളുത്തിവച്ച് പ്രതിഷേധം

വടക്കാഞ്ചേരി: നഗരസഭയില്‍ പാര്‍ളിക്കാട് മേഖലയില്‍ വഴിവിളക്കുകള്‍ കണ്ണടച്ച് കിടക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. 80 ശതമാനം വഴിവിളക്കുകളും കത്താതായിട്ടും നഗരസഭ ഭരണ സമിതി ചെറുവിരലനക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് വേറിട്ട പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. പാര്‍ളിക്കാട് മേഖലയിലെ വൈദ്യൂതി പോസ്റ്റുകളില്‍ പന്തം കൊളുത്തി വെച്ചായിരുന്നു പ്രക്ഷോഭം. ആലത്തൂര്‍ എംപി ഡോ.. പി കെ ബിജുവിന്റെ വീടിന് മുന്നിലെ പോസ്റ്റിലെ പന്തത്തിന് അഗ്‌നി പകര്‍ന്നായിരുന്നു ഉദ്ഘാടനം. പ്രശ്‌നം നിരവധി തവണ നഗരസഭ അധികൃതരെ അറിയിച്ചിട്ടും കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന് പ്രതിഷേധ സമരത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് കെ അജിത്ത് കുമാര്‍ ആരോപിച്ചു. അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ പുതുക്കാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണെന്നും അജിത്ത് പറഞ്ഞു.

RELATED STORIES

Share it
Top