വൈദ്യുതി നിയമ ഭേദഗതി: ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് കെജ്്‌രിവാളിന്റെ കത്ത്

ന്യൂഡല്‍ഹി: 2003ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കാന്‍ ബിജെപി, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ കത്തെഴുതി. പ്രധാനമന്ത്രിയെ കണ്ട് നിയമഭേദഗതി വരുത്തുന്ന ആപത്ത് അദ്ദേഹത്തെ അറിയിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. അരുണാചല്‍പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, ബിഹാര്‍, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണു കത്തയച്ചത്.
അടുത്തയാഴ്ച മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിയമ ഭേദഗതിക്കെതിരേ ഒരുമിച്ചുനില്‍ക്കേണ്ടതിനെപ്പറ്റി അവരെ ബോധ്യപ്പെടുത്തുമെന്നും കെജ്്‌രിവാള്‍ പറഞ്ഞു.

RELATED STORIES

Share it
Top