വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

തൊടുപുഴ: സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം എം മണി. പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്ത് ആറു പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉല്‍പാദനത്തില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നു. സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ തോതില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കാമെന്നും എം എം മണി പറഞ്ഞു. പി കെ ശശി കുറ്റക്കാരനെന്നു കണ്ടാല്‍ വെറുതെ വിടില്ല. പാര്‍ട്ടി നടപടിയെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണം ഉന്നയിച്ച യുവതിക്ക് എപ്പോള്‍ വേണമെങ്കിലും പോലിസിനെ സമീപിക്കാമെന്നും മണി പറഞ്ഞു.

RELATED STORIES

Share it
Top