വൈദ്യുതി ഓഫിസ് ഉപരോധിച്ചു

വേങ്ങര: കുന്നുംപുറം കെഎസ്ഇബി സെക്ഷന്‍ ഓഫിസ് ഡിവൈഎഫ്‌ഐ എആര്‍ നഗര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചു.
അപേക്ഷ നല്‍കി മാസങ്ങളായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് എത്രയും പെട്ടെന്ന് കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അസിസ്റ്റ ന്റ് എന്‍ജിനീയറെ ഉപരോധിച്ചത്. വ്യാഴാഴ്ച പതിനൊന്നരയോടെ ആരംഭിച്ച ഉപരോധം ഉച്ചക്ക് ഒന്നരയോടെ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഏപ്രില്‍ 30നകം കൊടുത്ത് തീര്‍ക്കാമെന്ന്  രേഖാമൂലം ഉറപ്പ്‌നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
ഉപരോധത്തിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ടി സമദ്, സി പി സലീം ,കെ ടി ലിജു  ,വി ടി മുഹമ്മദ് ഇക്ബാല്‍, ഗിരീഷ്, ജലീല്‍ തൊട്ടിയില്‍, ഫൈസല്‍ പലമഠത്തില്‍, കെ പി രാമചന്ദ്രന്‍, കെ എംനിസാര്‍   എന്നിവര്‍ നേതൃത്വം ന ല്‍കി.
കമ്പി തുടങ്ങിയ സാധന സാമഗ്രികള്‍ സ്‌റ്റോക്കില്ലാത്തതിനാലാണ് കാലതാമസം നേരിട്ടതെന്നും ഇവ ലഭ്യമാക്കുന്നതിന്ന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ എ അനില്‍ പറഞ്ഞു.

RELATED STORIES

Share it
Top