വൈദ്യുതാഘാതമേറ്റ് ഒഡീഷയില്‍ ഏഴ് ആനകള്‍ ചത്തു

ഭുവനേശ്വര്‍: ഒഡീഷയിലെ ധേന്‍കനല്‍ ജില്ലയിലെ ഗ്രാമത്തിനടുത്ത് ഏഴ് ആനകള്‍ റെയില്‍വേയുടെ വൈദ്യുതിലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. കമലാങ്ക ഗ്രാമത്തിനടുത്ത് വെള്ളിയാഴ്ചയാണ് ആനകളുടെ ജഡം കണ്ടെത്തിയത്.
സദര്‍ കാട്ടില്‍ നിന്നു വെള്ളത്തിനായി 13 ആനകള്‍ രാത്രി ഗ്രാമത്തിലെത്തിയിരുന്നു. ഇക്കൂട്ടത്തിലുള്ള ആനകളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേയുടെ 11 കിലോവാട്ട് വൈദ്യുതിലൈനില്‍ ആനകള്‍ തട്ടിയതാവാം മരണകാരണമെന്നു കരുതുന്നതായി വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിതേന്ദ്രനാഥ് ദാസ് പറഞ്ഞു.
മൂന്നെണ്ണത്തിന്റെ ജഡം റോഡിലും നാലെണ്ണം സമീപത്തെ കനാലിലുമായിരുന്നു. സംഭവത്തെ കുറിച്ച് ഒഡീഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.
ശനിയാഴ്ച രാവിലെ ഗ്രാമവാസികളാണ് ആനകള്‍ ചരിഞ്ഞതായി കണ്ടത്. തുടര്‍ന്ന്, വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 2010 ഏപ്രിലിനു ശേഷം ഒഡീഷയില്‍ 102 ആനകള്‍ ഇത്തരത്തില്‍ വൈദ്യുതാഘാതമേറ്റു ചരിഞ്ഞതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

RELATED STORIES

Share it
Top