വൈദ്യുതത്തൂണുകള്‍ അപകടാവസ്ഥയില്‍; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന്

മഞ്ചേശ്വരം: അപകടാവസ്ഥയിലായ വൈദ്യുതി തൂണുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. മഞ്ചേശ്വരം തൂമിനാട് ദേശീയപാതയോരത്തുള്ള രണ്ടു വൈദ്യുതി തൂണുകളാണ് അപകടാവസ്ഥയിലുള്ളത്. തൂമിനാട് ദേശീയപാതക്ക് സമീപം സ്ഥാപിച്ചിട്ടുള്ള എച്ച്ടി ലൈനിന്റെ രണ്ടു തൂണുകളാണ് അപകടാവസ്ഥയിലുള്ളത്. ദേശീയപാതതയുടെ ഇരുവശത്തുമുള്ള തൂണുകളിലേക്ക് കമ്പി വലിച്ചു കെട്ടിയിയിട്ടുള്ള നാല് പോസ്റ്റുകളില്‍ രണ്ടെണ്ണമാണ് അപകടാവസ്ഥയിലുള്ളത്. ഒരാഴ്ച്ച മുമ്പ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് ഈ തൂണുകള്‍ക്ക് കേടുപാട് സംഭവിച്ചത്. കാറ്റില്‍ രണ്ടു തൂണുകളുടെയും അടിഭാഗത്ത് വിള്ളല്‍ വീഴുകയും ഇവ ഭാഗികമായി മറിഞ്ഞ നിലയിലാണ്.നാട്ടുകാര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top