വൈദ്യപരിശോധന: പ്രതികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന്

കൊച്ചി: വൈദ്യപരിശോധനാവേളയില്‍ പ്രതികള്‍ക്ക് പോലിസിന്റെ സാന്നിധ്യത്തെ ഭയക്കാതെ സ്വതന്ത്രമായി ഡോക്ടറോട് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പോലിസ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. വാഹനപരിശോധനാ സമയത്ത് സംസ്ഥാന പോലിസ് മേധാവികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഉദേ്യാഗസ്ഥര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അറസ്റ്റ് സംബന്ധിച്ചുള്ള സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടവന്ത്ര എസ്‌ഐക്കും മറ്റ് ഉദേ്യാഗസ്ഥര്‍ക്കുമെതിരേ ജില്ലാ പോലിസ് മേധാവി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ അസീസ് കടവന്ത്ര പോലിസിനെതിരേ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

RELATED STORIES

Share it
Top