വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ് : ബലാത്സംഗക്കുറ്റം മൂന്ന് പേര്‍ക്കെതിരെ മാത്രംകുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളില്‍ ബലാത്സംഗക്കുറ്റം മൂന്ന് പേര്‍ക്കെതിരെ മാത്രം. ഒരാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍  മാത്രമാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതേ സമയം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആര്‍ പ്രകാരം വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു എന്നിവര്‍ക്കെതിരെ ബലാത്സംഗം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .  ജോണ്‍സണ്‍ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. യുവതി വൈദികനുമായി മുറിയെടുത്ത കൊച്ചിയിലെ ഹോട്ടല്‍ ബില്ലിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ശ്രമം നടക്കുന്നു. മൊഴിയില്‍ പരാമര്‍ശിക്കുന്ന വീടുകള്‍ വാഹനങ്ങള്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടന്നു. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റ് നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

RELATED STORIES

Share it
Top