വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാദര്‍ സോണി വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിംകോടതിയില്‍.
1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നതെന്നും എന്നാല്‍ 2018 വരെ വീട്ടമ്മ ബലാല്‍സംഗ ആരോപണം ഉന്നയിച്ചിട്ടില്ല. വീട്ടമ്മയുടെ സത്യവാങ്മൂലത്തിലും ബലാല്‍സംഗ ആരോപണം ഇല്ലെന്നുമാണ് അഭിഭാഷകനായ കാര്‍ത്തിക് അശോക് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ഫാദര്‍ സോണി വര്‍ഗീസ് വാദിക്കുന്നത്.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സോണി വര്‍ഗീസിന്റെ അഭിഭാഷകന്‍ നാളെ സുപ്രിംകോടതിയില്‍ ആവശ്യപ്പെടും. കേസിലെ മൂന്നാം പ്രതി ജെയ്‌സ് കെ ജോര്‍ജ് നാളെ ജാമ്യാപേക്ഷ നല്‍കും.

RELATED STORIES

Share it
Top