വൈദികര്‍ പീഡിപ്പിച്ച സംഭവം: തെളിവെടുത്തു

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണസംഘംഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തെളിവെടുത്തു. കൊച്ചി കുണ്ടന്നൂരിലെ ലെ മെറീഡിയന്‍ ഹോട്ടലിലാണ് ക്രൈം ബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പിനെത്തിയത്. ഇതു രണ്ടാം തവണയാണ് യുവതിയുമായി അന്വേഷണസംഘം കൊച്ചിയിലെത്തുന്നത്. 2016-17 വര്‍ഷങ്ങളി ല്‍ പല തവണ ഈ ഹോട്ടലില്‍ വച്ച് വൈദികരിലൊരാളായ ഫാ. അബ്രഹാം വര്‍ഗീസ് ബലാത്സംഗം ചെയ്തിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. ഇതിനു മുമ്പ് ഹോട്ടലില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി രേഖകള്‍ കണ്ടെത്തിയിരുന്നു. ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ല് അധ്യാപിക കൂടിയായ യുവതിയായിരുന്നു നല്‍കിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്ല് അടച്ചത് പിന്നീട് ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. വലിയ തുക അക്കൗണ്ടി ല്‍ നിന്ന് ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് പോയതു കണ്ട് ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറംലോകമറിയുന്നത്. ഇതേത്തുടര്‍ന്ന് കുടുംബാന്തരീക്ഷം തകര്‍ന്നുവെന്നും പിന്നീട് വിവാഹമോചനം നേടുകയായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top