വൈദികര്‍ ആത്മപരിശോധന നടത്തണമെന്ന് കാതോലിക്കാ ബാവ

കോട്ടയം: ആത്മീയ ദൗത്യനിര്‍വഹണത്തില്‍ യാതൊരുവിധ വീഴ്ചയും വരാതിരിക്കാന്‍ വൈദികര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ 109ാമത് ശ്രാദ്ധപ്പെരുന്നാളില്‍ കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വൈദികശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അക്കാദമിക് മികവിനോടൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശു ദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും വാഴ്‌വും നടന്നു. പുതിയ സെമിനാരി മാനേജരായി തോമസ് എബ്രഹാം കോര്‍ എപ്പിസ്‌കോപ്പ 15ന് ചുമതലയേല്‍ക്കും.

RELATED STORIES

Share it
Top