വൈദികര്‍ക്ക് എതിരേ ഇന്ന് കേസെടുക്കും: ഡിജിപി

തിരുവനന്തപുരം: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്നു ഭീഷണിപ്പെടുത്തി അധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരേ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
കത്തോലിക്കാ സഭയിലെ ലൈംഗിക വിവാദവും അന്വേഷിക്കും. ജലന്ധര്‍ ബിഷപ്പിനെതിരേ യുവതി നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരണം ഭദ്രാസനത്തിലെ മൂന്നും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരും സ്‌കൂള്‍ അധ്യാപികയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നു കഴിഞ്ഞ മെയിലാണ് സഭാ നേതൃത്വത്തിനു പരാതി ലഭിച്ചത്.

RELATED STORIES

Share it
Top