വൈദികന്റെ കൊലപാതകം: മുന്‍ കപ്യാര്‍ പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ കപ്യാര്‍ പിടിയില്‍. മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ജോണി വട്ടപ്പറമ്പിലാണ് പോലീസിന്റെ പിടിയിലായത്. വനത്തിനുള്ളില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചാണ് സംഭവം. മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. വൈദികന്റെ ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. ആശുപത്രിയിലെച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്വഭാവദൂഷ്യം ആരോപിച്ച് ഏതാനും ആഴ്ചകള്‍ മുമ്പ് ജോണിയെ ഫാദര്‍ കപ്യാര്‍ സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

RELATED STORIES

Share it
Top