മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികനെ മുന്‍ കപ്യാര്‍ കുത്തിക്കൊന്നു

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പളളിയിലെ വൈദികനെ പള്ളിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട കപ്യാര്‍ കുത്തിക്കൊന്നു.റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിനു ശേഷം കപ്യാര്‍ വനത്തിലേക്ക് രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തിരിച്ചില്‍ നടത്തുകയാണ്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചാണ് സംഭവം. മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എറണാകുളം ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ്. 1993 ഡിസംബര്‍ 27നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്.

RELATED STORIES

Share it
Top