വൈദികനെതിരേ വീട്ടമ്മയുടെ പരാതി


ബലാല്‍സംഗ കേസിലെ പ്രതിയായ വൈദികന്‍ എബ്രഹാം വര്‍ഗീസിനെതിരേ വീട്ടമ്മയുടെ പരാതി. ഒളിവില്‍ കഴിയുന്ന വൈദികന്‍ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിനെതിരേയാണ് വീടമ്മ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. അന്വേഷണ സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒളിവിലുള്ള ഒന്നാംപ്രതി എബ്രഹാം വര്‍ഗീസ് അല്‍പ്പം മുന്‍പാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. വീട്ടമ്മ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വൈദികന്‍ വീഡിയോയില്‍ നിഷേധിക്കുന്നുണ്ട്. വീടമ്മയെ സ്വഭാവ ഹത്യ നടത്തുന്ന പരാമര്‍ശങ്ങളും ഒളിവില്‍ കഴിയുന്ന വൈദികന്‍ സന്ദേശത്തില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈദികന്‍ അവകാശപ്പെട്ടു. പീഡനം നടന്ന ദിവസം താന്‍ സ്ഥലത്തില്ലായിരുന്നെന്നും വീട്ടമ്മ സഭാ നേതൃത്വത്തിന് നല്‍കിയ സത്യവാങ്മൂലം ദുരൂഹമാണെന്നും എബ്രഹാം വര്‍ഗീസ് പറയുന്നു. ഇതിനെതിരേയാണ് വീട്ടമ്മ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.

RELATED STORIES

Share it
Top