വൈഗൂര്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ചൈന : സിന്‍ജിയാങില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുന്നുബെയ്ജിങ്: ചൈനയിലെ മുസ്്‌ലിം ഭൂരിപക്ഷപ്രദേശമായ സിന്‍ജിയാങില്‍ വ്യാപക ഡിഎന്‍എ പരിശോധനയ്ക്ക് ചൈന ഒരുങ്ങുന്നു. ഇതിനായുള്ള പ്രാരംഭ നടപടി ആരംഭിച്ചു കഴിഞ്ഞതായി മേഖലയിലെ നിരീക്ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിന്റെ മുന്നോടിയായി മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡിഎന്‍എ പരിശോധനകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സിന്‍ജിയാങ് പോലിസും സ്ഥിരീകരിച്ചു. ഇതിനായി 87 ലക്ഷം ഡോളറിന്റെ ഉപകരണങ്ങള്‍ തയ്യാറാക്കിയതായും പോലിസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. ഡിഎന്‍എ പരിശോധകള്‍ക്കായി 30 ലക്ഷം ഡോളറിന്റെ ഉപകരണങ്ങള്‍ അധികമായി വാങ്ങി ക്കൂട്ടിയതിനുള്ള തെളിവുകള്‍ നേരത്തേ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടിരുന്നു. ജനങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നതിലൂടെ മേഖലയിലെ രാഷ്്ട്രീയാധികാരം വ്യാപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഉചിതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചൈന വ്യാപകമായി ഡിഎന്‍എ ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഒരുങ്ങുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി. സിന്‍ജിയാങില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിനും വിദേശയാത്രാ അനുമതിക്കുമായി വിരലടയാളം, ശബ്ദ-ഡിഎന്‍എ സാംപിളുകള്‍ എന്നിവ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് പുതിയ നടപടികളുമായി വീണ്ടും ചൈനീസ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top