വൈക്കോല്‍ പുരയ്ക്ക് തീപിടിച്ചു

തിരുവല്ല: ഡിവൈഎസ്പി ഓഫിസിന് സമീപമുള്ള, കന്യാസ്ത്രീകള്‍ താമസിക്കുന്ന മിണ്ടാമഠത്തിലെ വൈക്കോല്‍ സൂക്ഷിച്ചിരുന്ന പുരയ്്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
ഇവിടുത്തെ പശുക്കള്‍ക്ക് നല്‍കാനായി ഇന്നലെ 10 ലോഡോളം കച്ചി ഇറക്കിയിരുന്നു. കടുത്ത ആവിയില്‍ കച്ചിക്കെട്ടിന് സ്വയം തീപിടിക്കുകയായിരുന്നു(സ്‌പൊണ്ടേനിയസ് എമിഷന്‍). തിരുവല്ലയിലെ മൂന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും ചങ്ങനാശേരിയില്‍നിന്നെത്തിയ ഒരു യൂനിറ്റുമുള്‍പ്പെടെ നാല് യൂനിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. 25 ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നാലുമണിക്കൂറോളം എടുത്താണ് തീ അണച്ചത്. നാലു ലോഡോളം കച്ചി വാരി പുറത്തിടുകയും ചെയ്തു.
അകത്തേക്ക് തീ വ്യാപിച്ചതിനാല്‍ വെള്ളം ഒഴിച്ച് കെടുത്തുകയായിരുന്നു. വൈക്കോല്‍ സൂക്ഷിച്ചിരുന്ന പുരയുടെ ഒരു ഭാഗം പൊളിച്ച് മാറ്റിയാണ് തീ കെടുത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ട് വന്‍ അത്യാഹിതം ഒഴിവായി. തൊഴുത്തിലുണ്ടായിരുന്ന ഏഴോളം പശുക്കള്‍ പൊള്ളലേല്‍ക്കാതെ രക്ഷപെട്ടു.

RELATED STORIES

Share it
Top