വൈക്കത്ത് സ്വകാര്യ ഹോട്ടലില്‍ വന്‍ തീപിടുത്തം

വൈക്കം: വൈക്കം പടിഞ്ഞാറെ നടയില്‍ സ്വകാര്യ ഹോട്ടലില്‍ വന്‍ തീപിടുത്തം. വെജിറ്റേറിയന്‍ ഹോട്ടലായ ആനന്ദഭവനിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 8.50ഓടുകൂടിയാണ് അപകടം. ഹോട്ടലിന്റെ മുകളില്‍ നിന്നും വലിയ തോതില്‍ പുക ഉയരുകയും തുടര്‍ന്ന് തീ ആളികത്തുകയുമായിരുന്നു.


സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ഒഴിപ്പിച്ചു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നായി എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീ അണച്ചു.
തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ വ്യാപിച്ചുവെങ്കിലും കൃത്യമായ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് വന്‍അപകടം ഒഴിവാകുയായിരുന്നു.

RELATED STORIES

Share it
Top