വൈക്കത്ത് പാടശേഖരങ്ങളിലെ കൃഷി ഓരുവെള്ള ഭീഷണിയില്‍

വൈക്കം: താലൂക്കിലെ പാടശേഖരങ്ങളിലെ കൃഷി ഓരുവെള്ള ഭീഷണിയില്‍.  ഉദയനാപുരം, ടിവി പുരം, ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ ജാതി, വാഴ, പച്ചക്കറി അടക്കമുള്ള കൃഷിയെ ഓരുവെള്ളം ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തോട്ടുവക്കം കണിച്ചേരി വെയിറ്റിങ് ഷെഡിനു സമീപമുള്ള ഒരേക്കറോളം വരുന്ന പൈനുങ്കല്‍ പാടശേഖരത്തിലെ കൃഷി വേമ്പനാട്ടു കായലില്‍ നിന്നും ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ചു. വേനല്‍ കടുക്കുന്നതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ മുഴുവന്‍ കാര്‍ഷിക വിളകളെയും ഓരുവെള്ളം ബാധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടത്ത് വെള്ളം കുറഞ്ഞിട്ടും കര്‍ഷകര്‍ പുറത്തുനിന്നും പാടശേഖരത്തിലേക്ക് വെള്ളം അടിച്ചു കയറ്റി കൃഷി സമര്‍ത്ഥമാക്കാന്‍ ഭയപ്പെടുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയിടുവാന്‍ നിര്‍മിച്ച ഓരുമുട്ടുകള്‍ ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഓരുവെള്ളത്തെ തടയിട്ട് കൃഷിയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top