വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം: ഗാനകോകിലം വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 10.30 നും 11.30നും ഇടയ്ക്കുള്ള മുഹൂ ര്‍ത്തത്തിലാണ് വൈക്കം വിജയലക്ഷ്മിയുടെ കഴുത്തില്‍ പാലാ സ്വദേശി എന്‍ അനൂപ് താലിചാ ര്‍ത്തിയത്. വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി.
പാല പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ ലൈലാകുമാരിയുടെയും നാരായണന്‍ നായരുടെയും മകനാണ് മിമിക്രി ആര്‍ട്ടിസ്റ്റും ഇന്റീരിയര്‍ ഡെക്കറേഷന്‍ കോ ണ്‍ട്രാക്ടറുമായ എന്‍ അനൂപ്. കെ ജെ യേശുദാസ്, ഭാര്യ പ്രഭ, വിജയ് യേശുദാസ്, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, നടന്‍ ടി പി മാധവന്‍, സംവിധായകന്‍ കമല്‍, സംഗീതസംവിധായകരായ എം ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ഗായകന്‍ സുധീപ് എന്നിവരും സിനിമാരംഗത്തെയും രാഷ്ട്രിയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും നിരവധിപേര്‍ ചടങ്ങി ല്‍ പങ്കെടുത്തു. സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീതപ്രാവീണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളിവന്നു... എന്ന ഗാനമാണ് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. ശാസ്ത്രീയസംഗീതത്തിലും ഗായത്രിവീണയിലും പ്രാവീണ്യം തെളിയിച്ച വിജയലക്ഷ്മി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും ഉടമയായിട്ടുണ്ട്.

RELATED STORIES

Share it
Top