വൈക്കം വിജയലക്ഷ്മിയുടെ കാരുണ്യസംഗീതം നാളെ

നീലേശ്വരം: ഉത്തര മലബാറിലെ സംഗീത ബാന്റായ സി മേജര്‍-7 കാഞ്ഞങ്ങാടിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് “ആക്ട്” നീലേശ്വരം വൈക്കം വിജയലക്ഷ്മിയുടെ കാരുണ്യ സംഗീതം പരിപാടി സംഘടിപ്പിക്കുന്നു.
വൈക്കം വിജയലക്ഷ്മിയോടൊപ്പം സി മേജര്‍-7 ന്റെ ലൈവ് മ്യൂസിക് പരിപാടിയും അരങ്ങേറും. നൃത്താധ്യാപിക കുറ്റിക്കോല്‍ ശ്യാമള (നൃത്തം), ബാലന്‍ പുതുക്കൈ (സംഗീതം) എന്നിവരെ “ആക്ട് “ പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കാതെ ജീവിത സായാഹ്നങ്ങളില്‍ ഒറ്റപ്പെട്ട് പോകുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങാകുക, അവശകലാകാരന്‍മാരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച “ആക്ട് “നീലേശ്വരത്തിന്റെ നാലാമത് പരിപാടിയാണ് കരുണ്യ സംഗീതം.
കാരുണ്യ സംഗീതം എ്ട്ടിന് വൈകിട്ട് 6.30ന്് ആരംഭിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ചെയര്‍മാന്‍ അഡ്വ.പി കെ ചന്ദ്രശേഖരന്‍, ജനറല്‍ കണ്‍വീനര്‍ കെ പി ശശികുമാര്‍, ഹരീഷ് കരുവാച്ചേരി, സേതു ബങ്കളം, കെ എന്‍ കീപ്പേരി, പി വി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top