വൈക്കം-പൂത്തോട്ട റോഡില്തോട്ടില് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി
fousiya sidheek2017-05-25T12:34:16+05:30
വൈക്കം: തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെ 1.30ഓടെ വൈക്കം-പൂത്തോട്ട റോഡിലെ കണിയാംതോടിനുസമീപം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ച് ലോറി തടഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലോറി ഉടമ ടിവി പുരം പള്ളിപ്രത്തുശ്ശേരി പറത്തട്ടയില് സുകുമാരന്റെ മകന് സുമേഷി(24)നെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രി കാലങ്ങളില്‍ വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. ഇതിനെതിരേ നാട്ടുകാര്‍ തന്നെ സംഘടിച്ച് പ്രതികളെ പിടികൂടാറാണ് പതിവ്.