വേളാങ്കണ്ണിയിലെ വാഹനാപകടം : മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചുകാസര്‍കോട്: വേളാങ്കണ്ണി തീര്‍ത്ഥയാത്രക്ക് പോയി തിരിച്ചുവരികയായിരുന്ന കുടുംബം സഞ്ചരിച്ച ക്വാളിസ് കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും. പൈവളിഗെ പഞ്ചായത്തിലെ ബന്തിയോട് മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മൊന്തേരോ (50), ഭാര്യ പ്രസില്ല (42), മകന്‍ രോഹിത് (22), ഹെറാള്‍ഡിന്റെ സഹോദരന്‍ സതറിന്‍ മൊന്തേരോ (35), മകള്‍ ഷരോണ (അഞ്ച്), ഹെറാള്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മൊന്തേരോ (29), ഹെറാള്‍ഡിന്റെ സഹോദരന്‍ ഡെന്‍സിലിന്റെ ഭാര്യ റീമ (37) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രോഹിതിന്റെ ഇരട്ട സഹോദരന്‍ റോഷന്‍ (22), സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സല്‍വി (ഒന്നര), ആല്‍വിന്റെ ഭാര്യ പ്രീമ (25) എന്നിവര്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ 13ന് പുലര്‍ച്ചെ വേളാങ്കണ്ണിക്ക് സമീപത്തെ കരൂര്‍ ജില്ലയിലെ കുലിത്തലെയിലാണ് അപകടം.

RELATED STORIES

Share it
Top