വേളത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്കുറ്റിയാടി: വേളത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റതോടെ മേഖലയില്‍ ആക്രമണം തുടരുന്നു. രണ്ടു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പൂമുഖത്തെ സിപിഎം പ്രവര്‍ത്തകന്‍ കുഞ്ഞിപറമ്പത്ത് രവീന്ദ്രന്‍, തീക്കുനിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഓങ്ങാരം പൊയില്‍ വിജീഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണു ഇരുവീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. ഉഗ്രസ്‌ഫോടനം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടു. ശക്തമായ ബോംബേറില്‍ ഇരുവീടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി.രണ്ടുദിവസം മുമ്പ് വേളം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ രജിത്തിനെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്നാണു വേളം സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്ത് വന്‍ പോലിസ് സംഘം ക്യംാപ് ചെയ്യുന്നു.

RELATED STORIES

Share it
Top