വേളത്ത് പകര്‍ച്ചപ്പനി ; പ്രതിരോധ നടപടികള്‍ ഊര്‍ജിതംകുറ്റിയാടി: വേളം ഗ്രാമപ്പഞ്ചായത്തില്‍ ഒരാള്‍ക്ക്— എച്ച്—വണ്‍ എന്‍വണ്‍ എന്ന പകര്‍ച്ചപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. ഗ്രാമപ്പഞ്ചായത്ത്— പ്രത്യേക ഭരണസമിതി യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതിക്ക്— രൂപം നല്‍കി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ ആരോഗ്യദായക വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും. മുഴുവന്‍ അങ്കണവാടികളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങണം. മാലിന്യ സംസ്‌കരണ ശില്‍പശാല 20 നു നടത്തും. 15ന് തൊഴിലുറപ്പ്— മേറ്റുമാര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം നല്‍കും. പ്രസിഡന്റ്— വി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബഷീര്‍ മാണിക്കോത്ത്—, മെഡിക്കല്‍ ഓഫിസര്‍ ദര്‍ശന്‍ നാരായണന്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ പ്രിയേന്തു, ഹെല്‍ത്ത്— ഇന്‍സ്‌പെക്ടര്‍ കെ കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

RELATED STORIES

Share it
Top