വേളം ആക്രമണം : പ്രതികളെ റിമാന്‍ഡ് ചെയ്തു



കുറ്റിയാടി: വേളം പഞ്ചായത്തിലെ പൂമുഖത്ത്— എസ്— ഐ ഉള്‍പ്പെടെ പോലിസുകാരെ കല്ലെറിഞ്ഞും മര്‍ദിച്ചും പരിക്കേല്‍പിച്ച സംഭവത്തില്‍ പിടിയിലായ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. തീക്കുനിയിലെ രാമത്ത് കുനിയില്‍ സിറാജ് (22),  പുത്തലത്ത് ചാലില്‍ അബ്ദുല്‍ റഹീം (29) എന്നിവരെയാണു നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍  പോയ പ്രതികളെ കണ്ടെത്തുന്നതിനായി പോലിസ്— അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം മേഖലയില്‍ കഴിഞ്ഞദിവസം സിഐടി സജീവന്റെ നേതൃത്വത്തില്‍ പോലിസ് സംഘം റെയ്ഡ് നടത്തി. സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഒരു ബൈക്കും  മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ കൊടിമരവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 29 നാണു എസ്‌ഐ ഉള്‍പ്പെടെയുള്ള പതിമൂന്നിലധികം പോലിസുകാരെ ലീഗ് ക്രിമിനല്‍ സംഘം പൂമുഖത്ത്‌വച്ച്—പതിയിരുന്ന് ആക്രമിച്ചത്. പരിക്കേറ്റ പോലിസുകാര്‍ ചികില്‍സയിലാണു. എസ്ഡിപി ഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭീകര രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക എന്ന വാഹനപ്രചരണ ജാഥയെ ആക്രമിക്കാന്‍ എത്തിയതായിരുന്നു ലീഗ് ക്രിമിനല്‍ സംഘം.

RELATED STORIES

Share it
Top