വേലായുധന്റെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരേ കേസ്‌

പെരുമ്പാവൂര്‍: എം എ റോഡില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്ക് വച്ചവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വേലായുധന്‍ വാഹനം റോഡിന് നടുവിലിട്ട# ഗതാഗതം തടയുന്നതിന്റെ വീഡിയോ ആണ് നാട്ടുകാര്‍ പ്രചരിപ്പിച്ചത്.
നവമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ വേലായുധനും ബിജെപിക്കും എതിരേ സംസ്ഥാന തലത്തില്‍ ജനരോഷം വ്യാപകമായി. സംഭവം തിരിച്ചടിയാകുന്നു എന്നു തിരിച്ചറിഞ്ഞതിനാല്‍ വേലായുധന്‍ സംഭവം നടന്നു നാലാം ദിവസം നാട്ടുകാര്‍ക്കെതിരേ പോലിസിന് പരാതി നല്‍കി. നാട്ടുകാര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചാണ് വേലായുധന്റെ പരാതി. സംഭവം നടക്കുന്നതിന്റെ തല്‍സമയ വീഡിയോകളിലൊന്നും വേലായുധനെ നാട്ടുകാര്‍ അധിക്ഷേപിക്കുന്ന യാതൊന്നുമില്ല. ഇത് ബോധ്യമുണ്ടായിട്ടും സംഘപരിവാര സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top