വേറെ പണിയുണ്ടെന്ന് നീരവ് മോഡി, അന്വേഷണവുമായി സഹകരിക്കില്ലന്യൂഡല്‍ഹി : സിബിഐ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകാനുള്ള നിര്‍ദേശം പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും രത്‌നവ്യാപാരിയുമായ നീരവ് മോദി തള്ളി. തനിക്ക് കുറച്ച് ബിസിനസ് തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് നീരവ് അന്വേഷണസംഘത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചത്. ഔദ്യോഗിക ബിസിനസ് ഇമെയില്‍ വിലാസത്തിലാണ് വിദേശത്തുള്ള നിരവിനോട് നേരിട്ട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. ഏതു രാജ്യത്തായാലും എത്രയും പെട്ടെന്ന് അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. നിര്‍ദേശം തള്ളിയെങ്കിലും അടുത്താഴ്ച അന്വേഷണത്തിന് ഹാജരാകാന്‍ സിബിഐ നീരവിനോട് ഒരിക്കല്‍ കൂടി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top