വേറിട്ട പ്രവര്‍ത്തനങ്ങളുമായി യുവനേതാക്കള്‍

കാസര്‍കോട്: മരണവുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിക്ക് മുന്നില്‍ എത്തുന്നവര്‍ക്ക് ആശ്വാസവുമായി രണ്ട് മുഖങ്ങള്‍. നഗരസഭ മുന്‍ കൗണ്‍സിലറും മുസ്്‌ലിംലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് അഷ്ഫ് എടനീര്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നത്. അപകടങ്ങളിലും മറ്റും മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിക്കാനും പോസ്റ്റുമോര്‍ട്ടംനടത്തി വേഗത്തില്‍ മൃതദേങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് കുളിപ്പിക്കാന്‍ ആവശ്യമായ സംവിധാനവും ഇവര്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. അനാഥ മയ്യിത്തുകള്‍ ഏറ്റുവാങ്ങി ഖബറടക്കുന്നതിനും നിര്‍ധനരുടെ മൃതദേങ്ങള്‍ പോസ്റ്റുമോര്‍ട്ട് ചെയ്ത് ആംബുലന്‍സ് വാടക അടക്കം നല്‍കിയാണ് ഇവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്. മറ്റു ജോലികളെല്ലാം മാറ്റിവച്ചാണ് മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കൊണ്ടുപോകുന്നത് വരെ ഇവര്‍ പരിസരത്തുണ്ടാകും. വിവിധ സമുദായങ്ങളുടെ മൃതദേഹങ്ങള്‍ ഇങ്ങനെ ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശ്മശാനങ്ങളിലേക്കും പള്ളികളിലേക്കും ഖബറുകളിലേക്കും കൊണ്ടുപോകുന്നതിനും ഇവര്‍ മുന്‍പന്തിയിലുണ്ടാകും. നഗരസഭാംഗമായിരുന്ന മുഹമ്മദ് കുഞ്ഞി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ പ്രവര്‍ത്തനത്തില്‍ മുഴുകുന്നത്. അഷ്്‌റഫും ടൗണിലെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പെട്ടെന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന നടപടിക്ക് മുന്‍കൈയെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top