വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന് സമഗ്ര പദ്ധതി വേണമെന്ന്

കൊച്ചി: പരിസ്ഥിതി നാശം, മലിനീകരണം, കൈയേറ്റം എന്നിവയില്‍ നിന്ന് വേമ്പനാട്ട് കായലിനെ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന നിര്‍ദേശത്തോടെ അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. വേമ്പനാട് കായല്‍ സംരക്ഷണത്തിനായി ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് അമിക്കസ്‌ക്യൂറിയായി നിയോഗിച്ച അഭിഭാഷകന്‍ റിപോര്‍ട്ട് നല്‍കിയത്.
കായലിലെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പരിധി കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ തീരദേശ മാപ്പ് അന്തിമമാക്കിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കായല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളുടെ കണക്കിനു വേണ്ടി സമഗ്ര സര്‍വേ നടത്തിയിട്ടില്ല. ഇവയില്‍ ഏതൊക്കെയാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നു കണ്ടെത്താനായിട്ടില്ല.
ഭൗമശാസ്ത്ര പഠനകേന്ദ്രം ഇക്കാര്യത്തില്‍ പഠനത്തിനു നടപടി തുടങ്ങിയെന്നും റിപോര്‍ട്ടിലുണ്ട്. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

RELATED STORIES

Share it
Top