വേനല്‍ മഴയില്‍ ആലിപ്പഴം പെയ്തു : കാന്തല്ലൂര്‍ മേഖലയില്‍ വ്യാപക നാശംമറയൂര്‍: കാന്തല്ലൂരില്‍ വേനല്‍മഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞപ്പോള്‍കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെകൃഷിനാശം. വെളുത്തുള്ളി,വേനല്‍പ്പഴങ്ങള്‍ എന്നിവയാണ് വന്‍ തോതില്‍ നശിച്ചത്.കടുത്തവേനലിനെ അതിജീവിച്ച് കൃഷി ചെയ്യുന്നതിനായിവന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവഴിക്കേണ്ടി വന്നത് .ഇവയെല്ലാം മഴയില്‍ നഷ്ടമായതിനാല്‍ കര്‍ഷകാരെ ദു:ഖത്തിലാണ്.നൂറ് ഏക്കറിലധികം ശീതകാല വിളകള്‍ക്കാണ് നഷ്ടം സംഭവിച്ചത്. കാരറ്റ് ,ബീന്‍സ്, കാബേജ്, വെളുത്തുള്ളി ഉള്‍പ്പെടയുള്ള വിളകള്‍ക്കാണ് അപ്രതീക്ഷിത നാശം സംഭവിച്ചത്.ആലിപ്പഴം പൊഴിഞ്ഞതാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. വരൂം ദിവസങ്ങളില്‍ മഴപെയ്തില്ലെങ്കില്‍വിളകള്‍ കരിഞ്ഞുപോകാന്‍ സാധ്യത ഏറെയാണെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍പ്പഴങ്ങളാണ് വിളവെടുപ്പിന് ഒരാഴ്ചശേഷിക്കേപൊഴിഞ്ഞു വീണത് . മരം നിറയെ കായ്ച്ചു നിന്നിരുന്ന പീച്ച് പഴങ്ങള്‍ , പ്ലംസ്, ബ്ലാക്ക് ബെറി,ഫാഷന്‍ ഫ്രൂട്ട് എന്നിവയാണ് മൂന്ന് മണിക്കൂര്‍ നീണ്ടമഴയിലും ആലിപ്പഴം പൊഴിച്ചിലിലൂം നശിച്ചത്.കരിമ്പില്‍തോട്ടങ്ങളിലും ആലിപ്പഴം വീണത്കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെട്ടുകാട് മാശിയിലെ ഹെക്ടര്‍ കണക്കിന് വരുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ക്കാണ്ആലിപ്പഴംദോഷകരമായത്. കാന്തല്ലൂര്‍ മാശിയിലെ മറയൂര്‍ ശര്‍ക്കര ഉത്പ്പാദകരായ പുത്തൂര്‍ വിജയന്‍, രതീഷ് കുമാര്‍, സുധാകരന്‍ , രംഗസ്വാമി എന്നിവരുടെകരിമ്പിന്‍ തോട്ടങ്ങള്‍ക്കാണ് നാശം സംഭവിച്ചത്. ഏറ്റവും അധികം നശിച്ചത് വെളുത്തുള്ളി കൃഷിയാണ്. ഇരൂപത്തി  25 ഹെക്ടിറിലധം വെളുത്തുള്ളി കൃഷിയാണ്കാന്തല്ലൂര്‍, പെരുമല, കീഴാന്തൂര്‍, നാരാച്ചി, കുളച്ചിവയല്‍ എന്നിവടങ്ങളിലായിനശിച്ചത്.

RELATED STORIES

Share it
Top