വേനല്‍ കനക്കുംമുമ്പെ കുന്തിപ്പുഴ വരണ്ടുണങ്ങി

മണ്ണാര്‍ക്കാട്: വേനല്‍ കനക്കും മുമ്പെ കുന്തിപ്പുഴ വരണ്ടുണങ്ങി. ആശങ്കപ്പടുത്തുന്ന വിധത്തിലണ് കുന്തിപ്പുഴയിലെ ജലനിരപ്പ് താഴുന്നത്. മേഖലയില്‍ കടുത്തു കുടിവെള്ളക്ഷാമത്തിനും വരള്‍ച്ചയ്ക്കും ഇത് ഇടയാക്കുമെന്നാണ് ആശങ്ക. പുഴ പലയിടത്തും വരണ്ടുണങ്ങി തോടായി മാറി.ഏറെ വീതിയുള്ള കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് പുഴ ശോഷിച്ച് തോടിനെകാകള്‍ വീതി കുറഞ്ഞു നീര്‍ചാലായി. മണ്ണാര്‍ക്കാടിന്റെ ജല സ്രോതസാണ് കുന്തിപ്പുഴ. മണ്ണാര്‍ക്കാട്, തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികള്‍ കുന്തിപ്പുഴയിലെ ജല നിരപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. പുഴയിലെ വെള്ളം കുറയുന്നതനുസരിച്ച് ഇരു കരകളിലെയും കിണറുകളിലെ വെള്ളവും താഴുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസത്തിലുണ്ടായിരുന്ന വെളളമാണ് മിക്ക കിണറുകളിലും ഇപ്പോഴുള്ളത്. പുഴയിലെ ജലനിരപ്പ് കുറയുന്നതനുസരിച്ച് കിണറുകളും വറ്റുന്നത് കടുത്ത വരള്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ചില്‍ തന്നെ കുടിവെള്ളത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടും. മണ്ണാര്‍ക്കാട്, തെങ്കര പ്രദേശങ്ങളിലേക്കുള്ള മേജര്‍ കുടിവെള്ള പദ്ധതിക്കുള്ള വെള്ളം ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കിലും ജല നിരപ്പ് കുറയുന്നതില്‍ വാട്ടര്‍ ആതോറിറ്റി ആശങ്കയിലാണ്. പുഴയുടെ ഇരു കരകളിലും വലിയ മോട്ടോറുകള്‍ വച്ച് കൃഷിയിടത്തിലേക്ക് വെള്ളം അടിക്കുന്നത് പുഴയുടെ ജലനിരപ്പിനെ ബാധിക്കുന്നുണ്ട്.

RELATED STORIES

Share it
Top