വേനല്‍ കടുത്തു; ഇരിക്കൂര്‍ പുഴയില്‍ ജലവിതാനം കുറഞ്ഞു

ഇരിക്കൂര്‍: വേനല്‍ കടുക്കാന്‍ തുടങ്ങിയതോടെ ഇരിക്കൂര്‍ പുഴയിലെ ജലവിതാനം കുറഞ്ഞു. പുഴ വറ്റിത്തുടങ്ങിയതോടെ ജലക്ഷാമം രൂക്ഷമാവാന്‍ തുടങ്ങി. പഴശ്ശി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും മാസങ്ങള്‍ക്ക് മുമ്പേ അടച്ച് വെള്ളം സംഭരിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ കുയിലൂര്‍ മുതല്‍ ആയിപ്പുഴ വരെ 15 കിലോമീറ്റര്‍ ദൂരമുള്ള പുഴ വറ്റിവളരാന്‍ തുടങ്ങി. കുടിക്കാനും കുളിക്കാനും അലക്കാനും കൃഷിക്കും പുഴവെള്ളം ആശ്രയിക്കുന്ന ആയിരങ്ങളാണ് ദുരിതത്തിലായത്. പുഴയോരങ്ങളിലെ കിണറുകളും കുളങ്ങളും മറ്റു നീരുറവകളും വറ്റി. കാലവര്‍ഷം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ കഴിയണം. അതുവരെ വെള്ളം കിട്ടാതെ നാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്

RELATED STORIES

Share it
Top