'വേനല്‍മഴ' അവധിക്കാല ക്യാംപിലെ കുട്ടികള്‍ക്ക് കലക്ടറുടെ വിരുന്ന്

കോഴിക്കോട്: ‘വേനല്‍മഴ അവധിക്കാല ക്യാംപിലെ കുട്ടികള്‍ക്ക് ഇന്നലെ കലക്ടര്‍ ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി. ഉച്ചയ്ക്ക് 11.30 മുതല്‍ 1.30 വരെ അദ്ദേഹം കുട്ടികളോടൊപ്പം ചിലവഴിച്ചു. വിവിധ കലാപരിപാടികള്‍ നടത്തിയും കലക്ടര്‍ നല്‍കിയ ഭക്ഷണംകഴിച്ചും സന്തോഷത്തോടെയാണവര്‍ യാത്രപറഞ്ഞത്.
പാത്തിപ്പാറ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കുവേണ്ടി സായിട്രസ്റ്റ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയാണ് ക്യാംപ് നടത്തുന്നത്.
50 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപ് ഏപ്രില്‍ 9ന് കലക്ടര്‍ എ സി ജോസ് ആണ് ഉദ്ഘാടനംചെയ്തത്. രണ്ടര വര്‍ഷമായി ട്രസ്റ്റ് പാത്തിപ്പാറ കോളനിയില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്. നൃത്തം, പാട്ട്, കരാട്ടെ, ചിത്രരചന, പൂക്കള്‍ നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം, തയ്യല്‍ പരിശീലനം, വിനോദയാത്ര, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ നടത്തിവരുന്നുണ്ട്.

RELATED STORIES

Share it
Top