വേനല്‍ച്ചൂടിലെ വിപണി വിദേശിപഴയങ്ങള്‍ കീഴടക്കുന്നു

കോഴിക്കോട്: വേനല്‍ച്ചൂട് കനക്കുമ്പോള്‍ ആശ്വാസമേകി വിദേശി പഴങ്ങള്‍ വിപണി കീഴടക്കുന്നു. വേനലവധിയിലിനി മാങ്ങാക്കാലമാണ്. നമ്മുടെ നാടന്‍ മാങ്ങകളായ ഒളോറും തത്തചുണ്ടനുമൊക്കെ മാങ്ങാ കൊതിയന്‍മാരുടെ മനസ്സില്‍ തേനൂറും രുചികളായിരുന്നുവെങ്കില്‍ ഇന്ന് രാജ്യാതിര്‍ത്തികളൊക്കെ കടന്ന് കൊണ്ടാണ് പുതിയ രുചികള്‍ എത്തുന്നത്. ഇവരില്‍ തായ്‌ലാന്റില്‍ നിന്നുള്ള ലോന്‍ഗണ്‍ മാങ്ങകളാണ്  മുമ്പന്തിയില്‍.
കേരളത്തില്‍ മാങ്ങകള്‍ ആയിത്തുടങ്ങുന്നുള്ളുവെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മാങ്ങകള്‍ വിപണിയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നു  പിയൂര്‍, മല്‍ഗോവ, സേലം, നീലന്‍ തുടങ്ങിയവയും ആന്ധ്രയില്‍ നിന്നുള്ള ബങ്കാര പള്ളിയുമടക്കം കര്‍ണ്ണാടകയില്‍ നിന്ന് വരെ മാങ്ങകള്‍ എത്തുന്നുണ്ട്.  പത്ത് പതിനഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മാങ്ങകള്‍ കച്ചവടത്തിനായി എത്തുന്നുണ്ടെന്ന് വ്യാപാരിയായ പി കെ സി നവാസ് പറയുന്നു. 80രുപ മുതല്‍ 150 രുപ വരെയാണ് മാങ്ങകളുടെ വില. ഈ കൊടും ചൂടില്‍   തണ്ണിമത്തനും ഓറഞ്ചിനും  ആവശ്യക്കാര്‍ ഏറുമ്പോള്‍ മൈസൂര്‍, കിരണ്‍, എന്നിവയടക്കം നാല്  തണ്ണിമത്തന്‍ ഇനങ്ങള്‍ വിപണിയിലുണ്ട്. ഇന്ത്യന്‍ നാഗപ്പൂര്‍ ഓറഞ്ചിന്റെ സീസണ്‍ അവസാനിച്ചതോടെ വിദേശികള്‍ വിപണി കൈയടക്കി. ഈജിപ്തില്‍ നിന്ന് വരുന്ന സിട്രസ് ഓറഞ്ചുകളാണിനി സെപ്തംമ്പര്‍ മാസം വരെ വിപണിയിലുണ്ടാവുക. ഇപ്പോ ള്‍ കിലോക്ക് 60-65 രൂപ വരെയുള്ള ഓറഞ്ചിന് മെയ് പകുതിയില്‍ തുടങ്ങുന്ന  നോമ്പോടു കൂടി 90-100രൂപയിലേക്ക് ഉയരുമെന്നാണ് സൂചന. ഓസ്‌ട്രേലിയയില്‍ നിന്നു ഓറഞ്ച് എത്തുന്നുണ്ട്.
ഇന്ത്യന്‍ റെഡ്്് ഗോബ്്, ശരത്, കൃഷ്ണ ശരത്് കൂടാതെ യു എസ് എയില്‍ നിന്നുള്ള റെഡ് ഗ്ലോബടക്കം മുന്തിരികളിലും വ്യത്യസ്തന്‍മാര്‍ ഏറെയാണ്. അമേരിക്കയില്‍ നിന്നുള്ള ഗ്രീന്‍ ആപ്പിളുകള്‍ക്കാണ് ഡിമാന്റ്് കൂടുതല്‍. ഇന്ത്യന്‍ ആപ്പിളുകളുടെ സീസണ്‍ അല്ലാത്തത് കൊണ്ട്  വിപണി വാഴുന്നത് ഇറ്റലി, ന്യൂസ്‌ലാന്റ്, ചിലിയില്‍ നിന്നുമുള്ള വിദേശ ആപ്പിളുകളാണ്. തായ്‌ലാന്റിലെ മധുരപുള്ളി, വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്‌സ്  അടക്കം വിദേശ പഴങ്ങള്‍ വിപണിയിലുണ്ട്.

RELATED STORIES

Share it
Top