വേനലിനെ നേരിടാന്‍ നൂതന പദ്ധതിയുമായി വേളം പഞ്ചായത്ത്്

കുറ്റിയാടി: തിളച്ചുമറിയുന്ന വേനലിനെ നേരിടാന്‍ നൂതന പദ്ധതിയുമായി വേളം പഞ്ചായത്ത്മാതൃകയാവുന്നു. ഗ്രാമപ്പഞ്ചായത്ത്— പരിധിയിലൂടെ ഒഴുകുന്ന മുഴുവന്‍ കനാലുകളും ഭൂവസ്ത്രം ഉപയോഗിച്ച്— സംരക്ഷിക്കുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്—. വേനല്‍ കനക്കും മുന്‍പ്— രൂക്ഷമായ കുടിവെള്ള പ്രശ്‌നം പതിവായതോടെയാണു പുതിയ പദ്ധതിക്ക്— തുടക്കമിട്ടത്—. ഇതിനായി 70 ലക്ഷം രൂപയാണു ചെലവ്— പ്രതീക്ഷിക്കുന്നത്—. പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുറിച്ചകം, പെരുവയല്‍, പള്ളിയത്ത്, കാക്കുനി, തുലാറ്റുനട, ശാന്തിനഗര്‍, പാറക്കാമ്പൊയില്‍, തീക്കുനി തുടങ്ങിയ ബ്രാഞ്ച്— കനാലിലൂടെ വെള്ളമെത്തിക്കുക എന്നതാണു ആദ്യ ദൗത്യം. ഇതിനായി കനാല്‍ വെള്ളം ചോര്‍ന്ന് പോകുന്നത്— തടയാന്‍ കയര്‍ ഭൂവസ്ത്രം വിരിക്കാനാണു പഞ്ചായത്ത്— ഒരുങ്ങുന്നത്. മഹാത്മഗാന്ധി തൊഴിലുറപ്പ്— പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. പഞ്ചായത്ത്— പ്രസിഡന്റ്— വി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം മോളി അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top