വേദി പങ്കിട്ട് എ കെ ബാലനും പി കെ ശശിയും

മണ്ണാര്‍ക്കാട്: സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന പി കെ ശശി എംഎല്‍എയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി എ കെ ബാലനും ഒരേ വേദിയില്‍. സിപിഐ വിട്ട് സിപിഎമ്മിലെത്തിയവര്‍ക്കു തച്ചമ്പാറയില്‍ ഒരുക്കിയ പൊതുയോഗത്തിലാണ് ഒരേ സമയം ആരോപണവിധേയനും അന്വേഷണം നടത്തിയയാളും പങ്കെടുത്തത്.
ഇതോടെ, ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പി കെ ശശിയെ രക്ഷപ്പെടുത്താന്‍ സിപിഎം ശ്രമിക്കുകയാണെന്ന വാദവും ബലപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും ആരോപണവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇതിനു പിറകേ രാത്രിയില്‍ നടന്ന രാഷ്ട്രീയ പൊതുയോഗത്തിലാണ് ഇരുനേതാക്കളും വേദിപങ്കിട്ടത്. ഇരുവരും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തായ ശേഷം നടന്ന ജില്ലാ കമ്മിറ്റിയിലും ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റിയിലും ഇതിനെതിരേ ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വീകരണ യോഗം ആരംഭിക്കുംമുമ്പ് ശശി പങ്കെടുക്കിെല്ലന്ന പ്രചാരണം ഉണ്ടായെങ്കിലും പരിപാടി തുടങ്ങിയപ്പോഴേക്കും എംഎല്‍എ വേദിയിലെത്തി. പിന്നീട് അല്‍പ്പസമയം കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരില്‍പോലും അമ്പരപ്പുണ്ടാക്കി എ കെ ബാലനും എത്തി. ആരോപണം ഉയര്‍ന്ന സമയത്ത്, ശശിയെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് സിപിഎം മാറ്റിനിര്‍ത്തിയിരുന്നു. എന്നാ ല്‍, അടുത്തിടെ വീണ്ടും പരിപാടികളില്‍ സജീവമാവുകയായിരുന്നു.

RELATED STORIES

Share it
Top